മുഖ്യമന്ത്രി വി ഡി സതീശന് ഹൈബി ഈഡന്‍ കത്തയച്ചു. കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി കത്തിലറിയിച്ചു.

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാർശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി. മുഖ്യമന്ത്രി വി ഡി സതീശന് ഹൈബി ഈഡന്‍ കത്തയച്ചു. കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി കത്തിലറിയിച്ചു. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ കെഎംആര്‍എല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

പേര് മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ

കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പേര് മാറ്റാനാണ് കെഎംആർഎൽ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചത്. സംസ്ഥാനത്ത് ഒട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് പേര് മാറ്റം. പേരുമാറ്റം കെഎംആർഎൽ കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചാകും മാറ്റങ്ങള്‍ നടപ്പാക്കുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.