Asianet News MalayalamAsianet News Malayalam

കൊച്ചി കോൺഗ്രീറ്റ് ഇടിഞ്ഞുണ്ടായ അപകടം, മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം

ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി ധൻപാലാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബംഗാരു സ്വാമിക്ക് രണ്ടു ലക്ഷം രൂപയും ശിവാജി നായിക്കിന് ഒരു ലക്ഷം  രൂപയും നൽകാനും കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. 

 

kochi migrant worker death kochi corporation to give compensation to family
Author
Kochi, First Published Oct 13, 2021, 4:48 PM IST

കൊച്ചി: കൊച്ചി കലൂരിലെ ക്ഷേണായി ക്രോസ് റോഡില്‍ കാന നിർമാണത്തിനിടെ കോൺഗ്രീറ്റ് ഇടിഞ്ഞ് അപകടത്തിൽപ്പെട്ട് മരിച്ച അതിഥി തൊഴിലാളിയുടെ (migrant worker death) കുടുംബത്തിന് 5 ലക്ഷം രൂപ കൊച്ചി കോർപ്പറേഷൻ (kochi corporation) ധനസഹായം നൽകും. ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി ധൻപാലാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബംഗാരു സ്വാമിക്ക് രണ്ടു ലക്ഷം രൂപയും ശിവാജി നായിക്കിന് ഒരു ലക്ഷം  രൂപയും നൽകാനും കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. 

കൊച്ചിയിൽ മതിലിടിഞ്ഞ് വീണ് ഒരു നിർമ്മാണ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഓപ്പറേഷന്‍ ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായി നടക്കുന്ന  സീതത്തോട് നവീകരണത്തിനിടെയാണ് അപകടമുണ്ടായത്. അനധികൃതനിര്‍മ്മാണം അപകടത്തിനിടയാക്കിയെന്ന വിവരത്തെ തുടര്‍ന്ന് കോർപ്പറേഷനും പൊലീസും അന്വേഷണം തുടങ്ങി. ക്രോസ് റോഡിലെ ഓട വൃത്തിയാക്കുന്നതിനിടെ കനാലിന്‍റെ  ഒരുവശമുള്ള സ്വകാര്യവ്യക്തിയുടെ  മതിലും മുകളിലെ കോണ്‍ക്രീറ്റും ഇടിഞ്ഞുവീഴുകയായിരുന്നു. 

read more അജയ് മിശ്ര മന്ത്രിസ്ഥാനത്ത് വേണ്ട, ലഖീംപൂരിൽ കൂടുതൽ അന്വേഷണം വേണം; കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

 

Follow Us:
Download App:
  • android
  • ios