Asianet News MalayalamAsianet News Malayalam

കൊച്ചി നഗരത്തിൽ 2 ഹോട്ടലുകളിൽ പൊലീസിൻ്റെ മിന്നൽ റെയ്‌ഡ്; 6 പേർ കസ്റ്റഡിയിൽ; തോക്കടക്കം ആയുധങ്ങൾ പിടിച്ചു

മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്‌ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു

Kochi police raids two hotels over goonda party doubt took six in custody seize weapons
Author
First Published Aug 17, 2024, 9:41 PM IST | Last Updated Aug 17, 2024, 9:41 PM IST

കൊച്ചി: കൊച്ചി നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന. നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പരിശോധന. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാർട്ടിയാണ് നടന്നതെന്നാണ് സംഘാടകർ നൽകിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്.

ഹോട്ടലിൽ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇവരുടേത് കരുതൽ തടങ്കലാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്‌ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ കൊച്ചിയിലേക്ക് വരാനുണ്ടായ സാഹചര്യം, അതിന് അനുമതി ഉണ്ടായിരുന്നോ എന്നടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

റെയ്‌ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കസ്റ്റഡിയിലുള്ളവരെ വിശദമായ ചോദ്യംചെയ്തിന് ശേഷമേ വിവരങ്ങൾ പുറത്തുവിടാൻ ആകൂവെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ഒരു ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഒരു തോക്കും പെപ്പർ സ്പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇവരിൽ മൂന്ന് പേർക്ക് ഇതുവരെ ക്രിമിനൽ പശ്ചാത്തലമില്ല. മുഖ്യ സംഘാടകനായ ആഷ്‌ലിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios