സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു.

കൊച്ചി: കൊച്ചിയില്‍ നിന്നും റിയാദിലേക്ക് പോകേണ്ട വിമാനം വൈകുന്നതില്‍ പ്രതിഷേധവുമായി യാത്രിക്കാര്‍. വൈകിട്ട് 6.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് മണിക്കൂറുകള്‍ വൈകുന്നത്. വിമാനം പുലര്‍ച്ചെ ഒരു മണിക്കേ പുറപ്പെടൂ എന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം വൈകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം വിമാനം ഇത്രയും വൈകിട്ടും താമസസൗകര്യമോ നോമ്പു തുറയ്ക്കോ ഉള്ള സൗകര്യമോ കിട്ടിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു