കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ പ്രതി എബിൻ ബാബുപോളിൻ്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലീസ് കണ്ടെത്തി. തീവയ്പ്പ് നടത്തി ചിത്രമിട്ടാൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നു
കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ പ്രതി എബിൻ ബാബുപോളിൻ്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലീസ് കണ്ടെത്തി. തീവയ്പ്പ് നടത്തി ചിത്രമിട്ടാൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നു. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. വലിയ ആക്രമങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തീവയ്പ്പിൻ്റെ ചിത്രങ്ങൾ പങ്കുവച്ച തെളിവുകളും പൊലീസിന് ലഭിച്ചു. കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.
കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് എൻഐഎ കേസേറ്റെടുത്തത്. ജനങ്ങൾക്കിടയിൽ ഭീതി പരത്താനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമം നടന്നതായാണ് കേന്ദ്ര വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008ലെ വ്യവസ്ഥകൾ പ്രകാരം കേസ് എൻഐഎക്ക് കൈമാറിയത്. കേസിൽ പൊലിസ് യുഎപിഎ ചുമത്തിയിരുന്നു.






