പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ പറഞ്ഞു. എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണ്. അതിനെതിരെ കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎം ആണ്.

കൊച്ചി: കൊച്ചി കോർപ്പറേഷൻ നിർമിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ക്രെഡിറ്റ്‌ തർക്കം മുറുകുന്നു. തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിനാണെന്ന നിലപാടിലാണ് കോൺഗ്രസ്. പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ പറഞ്ഞു. എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണ്. അതിനെതിരെ കൗൺസിൽ യോഗത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎം ആണ്. അന്ന് മേയർ സൗമിനി ജെയ്നിനെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടു വന്നു. ജനങ്ങൾ യാഥാർഥ്യംങ്ങൾ തിരിച്ചറിയുമെന്നും മുൻ മേയർമാർ പറഞ്ഞു.

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ക്രെഡിറ്റ്‌ വരെ അടിച്ചു മാറ്റാൻ ശ്രമിച്ചവരാണ് സിപിഎമ്മുകാർ. മന്ത്രി എംബി രാജേഷും മേയറും കെട്ടിടത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. പദ്ധതി ഇല്ലാതാക്കാൻ ബോധ പൂർവ്വം ശ്രമിച്ചവരാണ് സിപിഎമ്മുകാർ. പൊലീസ് സഹായത്തിൽ കൗൺസിൽ നടത്തുന്ന അവസ്ഥ വരെ ഉണ്ടായെന്നും മുൻ മേയർ സൗമിനി ജെയിൻ പറഞ്ഞു.