കെച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായി വിവിധ ശ്രീനാരായണ സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയിൽ ചേര്‍ന്നു. പ്രൊഫ എംകെ സാനുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

ശ്രീനാരായണ ധര്‍മ്മവേദി, എസ്എൻഡിപി യോഗം സംരക്ഷണ സമിതി തുടങ്ങി ആറ് സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. സാമ്പത്തിക സംവരണമടക്കമുള്ള വിഷയങ്ങളിൽ എസ്എൻഡിപി യോഗ നേതൃത്വം കാഴ്ച്ചക്കാരായി നിൽക്കുകയാണെന്നും വെള്ളാപ്പള്ളി നടേശനെ യോഗത്തിന്റെ ചുമതലയിൽ നിന്നുമാണ് ഇവരുടെ ആവശ്യം. ഇതിനായി വിവിധ സംഘടനകൾ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എംകെ സാനു പറഞ്ഞു.