Asianet News MalayalamAsianet News Malayalam

കൊച്ചിക്കായലിൽ നിന്ന് വാട്ടർ മെട്രോ ബോട്ട് തലസ്ഥാന നഗരിയിലെത്തുന്നു!

കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം.

Kochi water metro boat to exhibit in Thriruvananthapuram ahead keraleeyam prm
Author
First Published Sep 29, 2023, 2:03 AM IST | Last Updated Sep 29, 2023, 2:03 AM IST

തിരുവനന്തപുരം: കേരളത്തിൽ ജലഗതാഗതസംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ തിരുവനന്തപുരത്തെത്തിക്കുന്നത്.

കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരവുമൊരുക്കും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios