Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം: നിലപാട് അറിയിക്കാൻ സാവകാശം തേടി ഇ ഡി

ലോക്താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ നൽകിയ ഹ‍ജിയിലാണ് ഡിവിഷൻ ബ‌ഞ്ച്  നിലപാട് ആരാഞ്ഞത്. കേസ് പരിഗണിച്ചപ്പോൾ ഇഡി കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു. 

kodakara case high court plea enforcement directorate enquiry
Author
Kochi, First Published Jun 4, 2021, 12:27 PM IST

കൊച്ചി: കൊടകര കുഴൽപ്പണ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്  ഹൈക്കോടതി നിർദ്ദേശം. ലോക്താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ നൽകിയ ഹ‍ജിയിലാണ് ഡിവിഷൻ ബ‌ഞ്ച്  നിലപാട് ആരാഞ്ഞത്. കേസ് പരിഗണിച്ചപ്പോൾ ഇഡി കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന  കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെൻറ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താൻ ഇ.ഡി.യ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ എൻഫോഴ്‌സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ  പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios