കോർ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ ശ്രമം

കൊച്ചി: കൊടകര കുഴൽപ്പണവിവാദം കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.

ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും. എന്നാൽ കോർ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ ശ്രമം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona