Asianet News MalayalamAsianet News Malayalam

'അവസ്ഥ പരിതാപകരം, തുരുമ്പിച്ച പഴയ കമ്പാർട്ട്മെന്‍റുകൾ'; ട്രെയിൻ യാത്രാദുരിതം, കേന്ദ്ര മന്ത്രിയെ കണ്ട് എംപി

കേരളത്തിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെ അവസ്ഥ പരിതാപകരമാണെന്നും പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകൾ കാലപ്പഴക്കം മൂലം തുരുമ്പിച്ച അവസ്ഥയിലും ആണ്.

kodikunnil suresh meets central railway minister explains conditions of trains
Author
First Published Aug 11, 2024, 8:32 AM IST | Last Updated Aug 11, 2024, 8:32 AM IST

ദില്ലി: കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയെക്കുറിച്ചും കേരളത്തിന്‍റെ ആവശ്യങ്ങളെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃതഭാരത് പദ്ധതിക്ക് കീഴിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമ്മാണ പുരോഗതി വളരെ കുറവാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം. 

ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങൾ അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്. നിലവിൽ തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനുകൾക്കൊപ്പം അടുത്തഘട്ടത്തിൽ കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള കേരളത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ കൂടി അമൃത് ഭാരത് പദ്ധതി വ്യാപിപ്പിക്കണമെന്നും കുര, മൺറോത്തുരുത്ത്, ചെറിയനാട് എന്നീ സ്റ്റേഷനുകൾ ക്രോസിംഗ് സ്റ്റേഷനുകൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. 

കേരളത്തിന്‍റെ വളരെക്കാലത്തെ ആവശ്യമായ കാഞ്ഞങ്ങാട് പാണത്തൂർ, തലശ്ശേരി മൈസൂർ, നിലമ്പൂർ നഞ്ചങ്കോട്, ഗുരുവായൂർ തിരുനാവായ, അങ്കമാലി എരുമേലി, ചെങ്ങന്നൂർ പമ്പ, എന്നീ പാതകൾ സംസ്ഥാന സർക്കാരുമായി ചേർന്ന് യാഥാർത്ഥ്യമാക്കേണ്ട അനിവാര്യതയെ കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തിയെന്ന് എംപി അറിയിച്ചു. അതോടൊപ്പം പുതുതായി തിരുവനന്തപുരം ഷൊർണൂർ മൂന്നാം അതിവേഗ പാത അനുവദിക്കുകയും, തൃശ്ശൂർ ഷൊർണൂർ പാലക്കാട് ഡൈവേർഷൻ സംബന്ധിച്ചുള്ള പുതിയ പാളത്തിന്റെ പണികൾ വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി. 

കേരളത്തിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെ അവസ്ഥ പരിതാപകരമാണെന്നും പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകൾ കാലപ്പഴക്കം മൂലം തുരുമ്പിച്ച അവസ്ഥയിലും ആണ്. ഏറ്റവും കൂടുതൽ ആളുകൾ ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളിൽ വളരെ മോശം കമ്പാർട്ട്മെന്റുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളിലും പത്തു വർഷത്തിലേറെ പഴക്കമുള്ള കമ്പാർട്ട്മെന്റുകളാണ് നിലവിലുള്ളത്. ഇവയെല്ലാം അടിയന്തരമായി പിൻവലിച്ച് പുതിയ കോച്ചുകൾ അനുവദിക്കണം. 

റെയിൽവേ മേഖലയിൽ വിശേഷിച്ചും മലബാറിലോട്ടുള്ള യാത്രാദുരിതത്തിന് ശാശ്വതമായ പരിഹാരം അത്യാവശ്യമാണ്. മലബാറിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരമായി കോയമ്പത്തൂരിനും മംഗളൂരുവിനും ഇടയിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അനിവാര്യമാണ്. ഇത്തവണത്തെ റെയിൽവേ ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളതെന്നുള്ള കാര്യവും ചര്‍ച്ചയായെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഇത് അപര്യാപ്തമാണ്. ആയതിനാൽ ഈ തുക വർദ്ധിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം മധുരയിൽ നിന്ന് ആരംഭിച്ച കൊട്ടാരക്കര വഴി ഡൽഹി,മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകളും അനുവദിക്കേണ്ടതുണ്ട്. കൊവിഡിന്റെ കാലത്ത് പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ നിർത്തലാക്കിയിട്ടുണ്ട്. അവയെല്ലാം അടിയന്തരമായി പുനസ്ഥാപിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും എംപി അറിയിച്ചു.

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios