തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നാണ് കോടിയേരി ബാലകൃഷ്ണൻ നൽകുന്ന മുന്നറിയിപ്പ്. പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഓര്‍മ്മപ്പെടുത്തൽ. 

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്ന് കോടിയേരി ആരോപിച്ചു. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം  അധപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു, 

തുടർന്ന് വായിക്കാം: 'അസ്ഥാനത്തുള്ള പ്രസ്താവന', പ്രിയങ്കയുടെ 'രാമക്ഷേത്ര' പരാമ‌ർശത്തിനെതിരെ ലീഗ് പ്രമേയം...