സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യ്ത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. 

കൊച്ചി: കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന (CPM State conference) സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) നടത്തിയ തമാശരൂപേണയുള്ള പ്രസ്താവന വിവാദത്തില്‍. പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള (woman representation മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദത്തിലായത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ എന്ന് ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി മറുപടി നല്‍കി. എന്നാല്‍ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു.

കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തു. കോടിയേരിയുടെ പ്രസ്താവന പല രീതീയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പാര്‍ട്ടി കമ്മിറ്റികളില്‍ 50 ശതമാനം വന്നാല്‍ പാര്‍ട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചതെന്ന് ആരോപണമുയര്‍ന്നു.

കേന്ദ്ര നേതൃത്വത്തിന് വിമർശനം, മറുപടിയുമായി കോടിയേരി, റിപ്പോർട്ടിന് അംഗീകാരം

കൊച്ചി: സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരായ വിമർശനത്തിന് മറുപടിയുമായി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ദേശീയ അന്തർദേശീയ വിഷയങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാമെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം പൊലീസ് വീഴ്ചകൾ ഒറ്റപ്പെട്ടതാണെന്നും ഗുരുതരമായി ഉയർത്തി കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഐഎഎസ് ഉദ്യോഗസ്ഥരിലും പ്രശ്നക്കാർ ഉണ്ട്. ഇവരെ പിണറായി സർക്കാരിന് തിരുത്താനാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഐക്കെതിരായ പ്രാദേശിക വിമർശങ്ങൾ എഴുതി അറിയിക്കാം. ഇത് സിപിഐ നേതൃത്വവുമായി ചർച്ച ചെയ്യും. കോടിയേരിയുടെ മറുപടിയോടെ സമ്മേളന റിപ്പോർട്ട് അംഗീകരിച്ചു.

പൊലീസിനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ കുറിച്ച് ഒറ്റപ്പെട്ട വിമര്‍ശനം എല്ലാക്കാലത്തും ഉണ്ട്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സമത്വത്തെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖ വേണ്ടെന്ന് സമ്മേളനത്തില്‍ ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.