Asianet News MalayalamAsianet News Malayalam

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

ചികിത്സ ആവശ്യത്തിന് മാറി നിൽക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.

Kodiyeri Balakrishnan steps back as CPM state secretary
Author
Trivandrum, First Published Nov 13, 2020, 1:18 PM IST

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നിൽക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. 

"സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നിര്‍വ്വഹിക്കുന്നതാണ്." -  ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ പറയുന്നത്.

കോടിയേരിയുടെ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി ചികിത്സയ്ക്ക് വേണ്ടിയെന്ന് ആവർത്തിച്ച് ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെര‍ഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനിൽക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിക്കുന്നത്.

മുഖ്യമന്ത്രിയും നേതാക്കളും തള്ളിപ്പറഞ്ഞു; ബിനീഷ് കേസിൽ ഒറ്റപ്പെട്ടതിൽ കോടിയേരിക്ക് പ്രതിഷേധം

നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണൻ ആര്‍ക്കും കൈമാറിയിരുന്നില്ല. ചികിത്സ ആവശ്യത്തിനാണ് അവധിയിൽ പോകുന്നത് എന്നിരിക്കെ സാങ്കേതികമായും സംഘടനാപരമായും  കോടിയേരിയുടെ പിൻമാറ്റം ന്യായീകരിക്കാൻ സിപിഎമ്മിന് കഴിയും. അവധിയെന്ന നിലയിലാണ് പരിഗണിക്കുന്നത് എന്ന നിലപാടാണ് സിപിഎം ദേശീയ നേതൃത്വത്തിനും ഉള്ളത്. 

മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം

നിലവിലെ വിവാദങ്ങളിലും അത് കൈകാര്യം ചെയ്യുന്ന രീതിയിലും സാഹചര്യങ്ങളിലും എല്ലാം കോടിയേരി ബാലകൃഷ്ണൻ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു എന്നാണ് വിവരം.  ബിനീഷ് വിഷയത്തിൽ ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരെ  തളളിപ്പറഞ്ഞു. സ്വമേധയാ മാറാൻ തീരുമാനിച്ചത് ഇക്കാരണത്താൽ ആണെന്നാണ് വിവരം. പകരം ചുമതലക്കാരനായി എ വിജയരാഘവനെ നിര്‍ദ്ദേശിച്ചതും കോടിയേരി തന്നെയാണ്

 

Follow Us:
Download App:
  • android
  • ios