പാലാ: പാലായിലെ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. പഞ്ചായത്ത് തല അവലോകന യോഗങ്ങൾ കോടിയേരിയുടെ അധ്യക്ഷതയിൽ ചേരും. ബൂത്ത് തല സ്ക്വാഡ് തല പ്രവർത്തനങ്ങൾ വിലയിരുത്തും.

അതേസമയം, യുഡിഎഫ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ വാഹന പ്രചാരണത്തിനും ഇന്ന് തുടക്കമാകും.