അനിൽകുമാർ, ചന്ദ്രശേഖരൻ എന്നീ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മോഷണത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച കേസിലാണ് വിധി.

തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പാറശ്ശാല സ്വദേശി അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരൻ എന്നീ പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 

മോഷണത്തിനിടെ മരിയ ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ ഉച്ചക്ക് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കും. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഭാര്യ മരണത്തെ അതിജീവിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ തുടരുകയാണ്.