കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടക്ക്  പതിനയ്യായിരത്തിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിടുണ്ട്. വിശ്വസാഹിത്യത്തിലെ കൃതികള്‍  ഉള്‍പ്പടെ 35  സാഹിത്യകൃതികള്‍ കഥാപ്രസംഗമായി അവതരിപ്പിച്ചു

കൊല്ലം: പ്രസിദ്ധ കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാര ച‍ടങ്ങുകള്‍ കോയിവിളയിലെ കുടുംബ വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടക്ക് പതിനയ്യായിരത്തിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിടുണ്ട്. വിശ്വസാഹിത്യത്തിലെ കൃതികള്‍ ഉള്‍പ്പടെ 35 സാഹിത്യകൃതികള്‍ കഥാപ്രസംഗമായി അവതരിപ്പിച്ചു. 1979 ല്‍ സംഗിത നാ‍ടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ കഥാപ്രസംഗ പരിപാടി അവതരിപ്പിച്ചിടുണ്ട്. കൊല്ലം യവന എന്ന പേരില്‍ ഒരു നാടക സമിതിക്കും രൂപം നല്‍കി. ഗവൺമെന്‍റ് പ്രസ്സിലെ ജോലി രാജിവച്ചാണ് മുകുന്ദന്‍ പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ വേദിയില്‍ എത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona