ജയിലിൽ അൻപത് പേരിൽ നടത്തിയ സ്രവ പരിശോധനയിലാണ് 34 പേർക്ക് പോസിറ്റീവായത്.
കൊല്ലം: കൊല്ലം ജില്ലാ ജയിലിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അൻപത് പേരിൽ നടത്തിയ സ്രവ പരിശോധനയിലാണ് 34 പേർക്ക് പോസിറ്റീവായത്. നേരത്തേ ആന്‍റിജൻ പരിശോധനയിൽ ഇവർക്ക് നെഗറ്റീവായിരുന്നു. ഇതോടെ ജില്ലാ ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആയി ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
