ആശ്രാമത്ത് വിട്ടപ്പോൾ പപ്പ വരുമെന്ന് അറിയിച്ചാണ് സ്ത്രീ പോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കൊല്ലം:ഓയൂർ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. പോകുന്ന വഴി പലയിടത്തും കുട്ടിയുടെ തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും ഇതിനിടയില്‍ കരഞ്ഞപ്പോള്‍ പലപ്പോഴായി ബലമായി വായ പൊത്തിപ്പിടിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പിറ്റേ ദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലും തുടര്‍ന്നു.സംഘത്തിൽ ആദ്യം കണ്ടവരേക്കാൾ കൂടുതൽ ആളുകളെ കണ്ടുവെന്നും പലരുടേയും മുഖം ഓർമ്മയില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ആശ്രാമത്ത് വിട്ടപ്പോൾ പപ്പ വരുമെന്ന് അറിയിച്ചാണ് സ്ത്രീ പോയതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളെ പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്' കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ വിമര്‍ശിച്ച് ജാസ്മിന്‍ ഷാ

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews