തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പരവൂർ പൂതക്കുളം രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. തിരുവനന്തപുരം എം ജി കോളേജിലെ മുന്‍ ജീവനക്കാരൻ ആണ് രാധാകൃഷ്ണൻ.രാധാകൃഷ്ണന്‍റെ മരണത്തോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയയാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാള്‍. 
 
അതേസമയം പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ നെടുമുടി സ്വദേശി മരിച്ചു. നെടുമുടി പുതുക്കരി വീട്ടിൽ പി വി തോമസ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇയാൾക്ക് അർബുദം,  ഹൃദ്രോഗം തുടങ്ങി രോഗങ്ങൾ ഉണ്ടായിരുന്നു. കിടപ്പ്  രോഗി ആയിരുന്ന തോമസിന് സമ്പർക്കത്തിലൂടെ ആണ് രോഗം വന്നത്. പ്ലാസ്മ ചികിത്സയിലൂടെ ഈ മാസം 16 ന്  കൊവിഡ് പൂർണമായും ഭേദമായിരുന്നു.