Asianet News MalayalamAsianet News Malayalam

'ജോളി ജീവന് ഭീഷണി,  വിവാഹമോചനം വേണം', കൂടത്തായി കേസ് പ്രതിയുടെ ഭർത്താവ് കോടതിയിൽ

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.

koodathayi case accused jollys husband file divorce case
Author
Kozhikode, First Published Aug 31, 2021, 12:11 PM IST

കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫിൽ നിന്നും വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ.  കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാന്‍റിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

'ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം'; ഇനിയും ആത്മഹത്യാശ്രമത്തിന് സാധ്യതയെന്ന് ‍ഡോക്ടര്‍മാര്‍

ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. തന്‍റെ ജീവനനും ഭീഷണിയുണ്ടെന്ന് ഷാജു ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.

കൂടത്തായി കേസിൽ ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു, നോട്ടീസയച്ചു

ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്.

സീരിയലിനെതിരെ നിയമ നടപടി സ്വീകരിക്കാൻ 'കൂടത്തായി' കേസ് പ്രതി ജോളി കോടതിയിൽ

ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. ഈ രണ്ടു മരണങ്ങൾ കൂടാതെ ഇരുവരുടെയും കുടുംബത്തിൽ നടന്ന നാലു മരണങ്ങൾ കൂടി കൊലപാതകമാണെന്ന് 2019 ഒക്ടോബറിൽ പൊലീസ് കണ്ടെത്തി. എല്ലാത്തിനും പിറകിൽ ജോളിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭക്ഷണത്തിൽ വിഷം കലർത്തി നൽകി എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios