എറണാകുളം ജില്ലയിലെ കോതമംഗലം നിയമസഭാമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം നിലനിർത്താൻ ആന്റണി ജോൺ ശ്രമിക്കുമ്പോൾ, തിരിച്ചുപിടിക്കാൻ യുഡിഎഫും അക്കൗണ്ട് തുറക്കാൻ എൻഡിഎയും ശക്തമായി രംഗത്തുണ്ട്. മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളും വോട്ട് ശതമാനവും ഇത്തവണത്തെ മത്സരത്തെ പ്രവചനാതീതമാക്കുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടേറി വരികയാണ്. ഓരോ മണ്ഡലങ്ങളും മൂന്ന് മുന്നണികൾക്കും ഇക്കുറി നിർണായകമാണ്. കോട്ടകൾ നിലനിർത്തുന്നതിനൊപ്പം മറ്റു മണ്ഡലങ്ങളിലെ സീറ്റുകൾ വർധിപ്പിക്കുകയെന്നത് എൽഡിഎഫിനെ സംബന്ധിച്ചും യുഡിഎഫിനെ സംബന്ധിച്ചും നിർണായകമാണ്. സെലിബ്രിറ്റി സ്ഥാനാർത്ഥികളെയടക്കം രംഗത്തിറക്കി 2016 ലേത് പോലെ അക്കൗണ്ട് തുറക്കാനാണ് എൻഡിഎയുടെ ശ്രമം. അതു കൊണ്ട് തന്നെ ഓരോ മണ്ഡലവും ഇത്തവണ നിർണായകമാണെന്നുറപ്പ്.
എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോതമംഗലം നിയമസഭാമണ്ഡലവും ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു മണ്ഡലമാണ്. എംഎൽഎ ആയ ആന്റണി ജോൺ തന്നെയാണ് ഇത്തവണ എൽഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറവും എൻഡിഎ സ്ഥാനാർത്ഥി അജി നാരായണനും ഇത്തവണ ജനവിധി തേടുന്നുണ്ട്. 2021 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടുകളുടെ 47.1 ശതമാനം അഥവാ 64,234 വോട്ടുകൾ നേടിയാണ് കോതമംഗലത്ത് എൽഡിഎഫ് വിജയിച്ചത്. 2016 ൽ 51.3 ശതമാനം നേടിയാണ് എൽഡിഎഫ് വിജയിച്ചത്.
2011ൽ 37.9 ശതമാനം മാത്രമായിരുന്നു എൽഡിഎഫിന്റെ വോട്ട് ശതമാനം. അന്ന് 37.9 ശതമാനം വോട്ട് നേടി യുഡിഎഫ് മണ്ഡലമാണ് കോതമംഗലം എന്ന് സാരം. 5 വർഷം യുഡിഎഫിനൊപ്പവും, കഴിഞ്ഞ പതിറ്റാണ്ട് എൽഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് കോതമംഗലം എന്നത് കൊണ്ട് തന്നെ ഇവിടെ മത്സരം കടുപ്പമാണ്. എൽഡിഎഫിനെ സംബന്ധിച്ച് മണ്ഡലത്തിൽ തുടർഭരണം കിട്ടിയെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് വന്നതും ആശങ്കയാണ്. 2016 ൽ 10.1 ശതമാനം വോട്ട് എൻഡിഎ പിടിച്ചുവെന്നത് മണ്ഡലത്തിൽ നിർണായകമാണ്.
191 പോളിംഗ് ബൂത്തുകളുള്ള മണ്ഡലത്തിൽ 1,71,968 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 51 ശതമാനം സ്ത്രീ വോട്ടർമാരും 49 ശതമാനം പുരുശ വോട്ടർമാരുമാണ് ഉള്ളത്. 87,364 സ്ത്രീകളും 84,604 പുരുഷന്മാരുമെന്നാണ് കണക്കുകൾ പറയുന്നത്. ദിവസങ്ങൾക്കപ്പുറം കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. മെയ് 4 ന് അറിയാം അന്തിമ ഫലം.


