Asianet News MalayalamAsianet News Malayalam

പ്രശസ്ത കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് നടക്കും.

kottakkal chandrasekhara warrier passed away
Author
Kottakkal, First Published Sep 4, 2019, 11:16 PM IST

കോട്ടക്കല്‍: പ്രശസ്ത കഥകളി ആചാര്യനും പി എസ് വി നാട്യസംഘത്തിന്‍റെ മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോട്ടക്കൽ വെച്ച് നടക്കും.

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുശീല ദേവി ഭാര്യയും ഡോ. ജ്യോത്സ്‌ന, ജിതേഷ് എന്നിവർ മക്കളുമാണ്. സന്തോഷ് മരുമകനാണ്. 

Follow Us:
Download App:
  • android
  • ios