കെഎസ്‌ആര്‍ടിസി ബസും കോണ്‍ക്രീറ്റ്‌ മിക്ചര്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തി നശിച്ചു.

കൊല്ലം: കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ്‌ വിവരം.

PHOTOS - കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ച്‌ അപകടം -ചിത്രങ്ങള്‍

 അതേസമയം അപകടം നടന്ന സ്ഥലത്തെത്താന്‍ ഫയര്‍ഫോഴ്‌സ്‌ വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ്‌ ആശുപത്രിയില്‍ എത്തിച്ചത്.