കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചുപേരെയും പൊലീസ്  പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും

കോട്ടയം: കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റെജിൽജിത്ത്, എൻ വി വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും. അഞ്ചുപേരെയും ഹോസ്റ്റൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചറിയും.

കൂളിങ് ഗ്ലാസ് വെച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദനം, റാഗിങിൽ നടപടി

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; നടപടിയെടുത്ത് ആരോഗ്യവകുപ്പ്, പ്രിൻസിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്പെൻഷൻ

YouTube video player