കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രയിലേക്ക് തിരിക്കും

തിരുവനന്തപുരം: കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രയിലേക്ക് തിരിക്കും. ഇരയായ16 കാരിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെൺകുട്ടി പഠിച്ച സ്കൂളിൽ തെളിവെടുക്കുകയും സഹോദരിയുടെ മൊഴി എടുക്കുകയും ചെയ്യും. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥാനെ മാറ്റിയിട്ടുണ്ട്. കൺട്രോൾ റൂം എസിപി സി ചന്ദ്രകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അന്തർ സംസ്ഥാന ബന്ധം തെളിഞ്ഞതിനെ തുടർന്നാണ് മുതിർന്ന ഉദ്യോഗസ്ഥനെ അനേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിലെത്തിച്ചു? ആരാണ് ഇടനിലക്കാരായത് എന്നീ വിവരങ്ങൾ അന്വേഷിക്കും. അറസ്റ്റിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാണ്. സ്പായുടെ യഥാർത്ഥ ഉടമയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം ഓ അനുരൂപിന്‍റെയും രണ്ട് സ്പാ ജീവനക്കാരുടെയും പെൺകുട്ടിയെ എത്തിച്ച ദമ്പതികളുടെയും ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഇവരുടെ പണമിടപാടുകളും പരിശോധിച്ചു. ചെന്നൈയിലും കേരളത്തിലും കുട്ടിയെ എത്തിച്ചതിന് പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും കുട്ടിയെ പലർക്കും കാഴ്ചവെച്ചെന്നാണ് പൊലീസിന് കിട്ടിയ വിവരം. കുട്ടിയെ വീണ്ടും വൈദ്യപരിശോധന നടത്തി. സിഡബ്ല്യുസിയുടെ സംരക്ഷണിയിലുളള കുട്ടിയെ ഐജി നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിയെ ചെന്നൈ ചെങ്കൽപ്പെട്ടിൽ വിറ്റത് ഏത് സ്പായിലെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനായാണ് ചെന്നൈയിലെത്തിച്ച് തെളിവെടുക്കാൻ താംബരം പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർച്ചയായ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും കഴിഞ്ഞതിനാൽ കുട്ടിയെ ഉടൻ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ സിഡബ്ല്യുസി അനുമതി നൽകിയേക്കില്ല. അന്തർ സംസ്ഥാന ബന്ധം കൂടിയുളളതിൽ കേസിലെ അന്വേഷണസംഘം വിപുലപ്പെടുത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കേസിൽ അറസ്റ്റിലായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തൽ. അനുരൂപിന് പല സ്പാകളുടെയും നടത്തിപ്പിൽ പങ്കാളിത്തമെന്നാണ് പോലീസ് നിഗമനം. ഹെൽത്ത് ഇൻസ്പെക്ടർ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങൾ വഴിയാണ് സ്പാ ബിസിനസ്സിൽ ഇറങ്ങുന്നത്. ഡ്രീം സ്പാ എന്ന കോവളത്തെ സ്ഥാപനം തുടങ്ങാൻ നിഷാന്തിനെ പ്രേരിപ്പിച്ചതും അനുരൂപാണ്. പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതിലും സുപ്രധാന റോൾ ഇയാൾക്കാണ്. അനുരൂപിന്‍റെ നാല് ബാങ്ക് അകൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വലിയ തോതിൽ പണം എത്തിയി‌ട്ടുണ്ട്.

സ്പായിൽ എത്തി യുവതികളെ പീഡിപ്പിച്ചവരിലേക്കും അന്വേഷണ സംഘം നീളുകയാണ്. ഇടപാടുകാരുടെ വിവരങ്ങൾ സൈബർ സംഘത്തിനു കൈമാറിയി‌ട്ടുണ്ട്. ജി പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കൈമാറി. രണ്ട് ആഴ്ചയിലെ സി സി ടി വി ദൃശ്യങ്ങളാണ് ഉള്ളത്. ഇവരെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കും. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തും. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുക്കും.

YouTube video player