എസ്എഫ്ഐയുടെ വ്യാജ പ്രചാരണത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ ഹാജരാകണമെന്ന് നിർദ്ദേശം. സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പുതിയ പരാതിയുമായി പ്രിൻസിപ്പൽ രംഗത്ത് വന്നു. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയിൽ എസ്എഫ്ഐ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ വിമര്‍ശിച്ചു. എസ്എഫ്ഐയുടെ വ്യാജ പ്രചാരണത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്