കോഴിക്കോട് നഗരത്തിൽ 2 കേസുകളിളായി 25 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലയാളി ഉൾപ്പെടെ 4 പേർ പിടിയിലായതായി പൊലീ‌സ് അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 2 കേസുകളിളായി 25 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലയാളി ഉൾപ്പെടെ 4 പേർ പിടിയിലായതായി പൊലീ‌സ് അറിയിച്ചു. പണിക്കർ റോഡിലെ വാടക റൂമിൽ നിന്ന് 22.25കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ലക്‌നൗ സ്വദേശികളായ ദീപക് കുമാർ, വാസു എന്നിവർ അറസ്റ്റിലായി. ഡാൻസാഫും വെള്ളയിൽ പോലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചത്. കടല കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ടർഫുകൾ കേന്ദ്രീകരിച്ചും വില്പന പതിവാക്കിയിരുന്നു.

കോഴിക്കോട് നടക്കാവ് ഇം​ഗ്ലീഷ് പള്ളിക്ക് അടുത്തുവെച്ചാണ് 2.5കിലോ കഞ്ചാവുമായി 2 പേർ പിടിയിലായത്. പട്രോളിം​​ഗിനിടെ നടക്കാവ് പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, കൽക്കത്ത സ്വദേശി സൗരവ് സിത്താർ എന്നിവർ പിടിയിലായി.