Asianet News MalayalamAsianet News Malayalam

ഇന്ന് കൂടുതൽ കേസുകൾ കോഴിക്കോട്ടും എറണാകുളത്തും; 6486 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

15.53 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. പത്ത് ലക്ഷത്തിൽ 8917 എന്ന കണക്കിലാണ് സംസ്ഥാനത്തെ നിലവിലെ കൊവിഡ് വ്യാപനം. 6974 ആണ് ദേശീയശരാശരി. 

kozhikode and ernakulam reported more covid cases today
Author
Thiruvananthapuram, First Published Oct 15, 2020, 6:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 7789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 94517 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് പൊസീറ്റിവായി ചികിത്സയിലുള്ളത്. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഇന്നേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

15.53 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. പത്ത് ലക്ഷത്തിൽ 8917 എന്ന കണക്കിലാണ് സംസ്ഥാനത്തെ നിലവിലെ കൊവിഡ് വ്യാപനം. 6974 ആണ് ദേശീയശരാശരി. ദേശീയശരാശരിയേക്കാൾ ഉയരത്തിലാണ് സംസ്ഥാനത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. 50154 സാമ്പിളുകൾ ആണ് ഇന്ന് പരിശോധിച്ചത്. 

6486 പേർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോട് 1246 പേർക്കും എറണാകുളത്ത് 1209 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.  അതേസമയം തിരുവനന്തപുരത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകളും തിരുവനന്തപുരത്ത് കുറഞ്ഞിട്ടുണ്ട്. 

കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1195, എറണാകുളം 1130, തൃശൂര്‍ 850, തിരുവനന്തപുരം 350, കണ്ണൂര്‍ 489, കൊല്ലം 550, ആലപ്പുഴ 506, കോട്ടയം 130, മലപ്പുറം 327, പാലക്കാട് 217, പത്തനംതിട്ട 226, കാസര്‍ഗോഡ് 290, ഇടുക്കി 85, വയനാട് 141 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം 30, തിരുവനന്തപുരം 15, പാലക്കാട്, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 13, ആലപ്പുഴ 11, കോട്ടയം 10, തൃശൂര്‍, കോഴിക്കോട് 8 വീതം, എറണാകുളം 2, കൊല്ലം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, കോട്ടയം 178, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Follow Us:
Download App:
  • android
  • ios