കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. നേരത്തെ ഇയാൾ മാവോയിസ്റ്റ് ബന്ധമുള്ളയാളാണെന്ന നിലയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. 

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് ഒരാൾ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ സമയത്ത് കളക്ടർ കാറിലുണ്ടായിരുന്നില്ല. കല്ലെറിഞ്ഞ എടക്കാട് സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്തിൽ അതിക്രമം കാട്ടിയതിന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കളക്ടർ എസ് സാംബശിവറാവു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് സംശയിക്കുന്നതായും കളക്ടർ വ്യക്തമാക്കി.