Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്ടെ ഒന്നാമത്തെ രോഗി മാർച്ച് 13 ന് അബുദബിയിൽ നിന്ന് വന്നതായിരുന്നു. രണ്ടാമത്തെയാൾ മാർച്ച് 20 ന് ദുബൈയിൽ നിന്നെത്തി. നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്

Kozhikode Covid 19 patients route map published
Author
Kozhikode, First Published Mar 22, 2020, 9:30 PM IST

കോഴിക്കോട്: ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച രണ്ട് കോഴിക്കോട് സ്വദേശികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഒന്നാമത്തെ വ്യക്തി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ്  EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി എത്തി.  വിമാനത്താവളത്തിൽ നിന്നും സ്വകാര്യ  വാഹനത്തിലാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റി.

Kozhikode Covid 19 patients route map published

രണ്ടാമത്തെ വ്യക്തി മാർച്ച് 20ന് രാത്രി 9:50 നുള്ള എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബൈയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. അവിടെ നിന്ന് നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വ്യക്തിയാണ്.

അതിനിടെ മുംബൈയിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെൽജിയത്തിൽ നിന്നെത്തിയ 30കാരനാണ് രോഗം സ്ഥിരീകരിച്ചത്. നവി മുംബൈയിലെ ഐരോളിയിലായിരുന്നു ഇയാൾ താമസിച്ചത്. ഇപ്പോൾ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഭാര്യയെയും മകനെയും കാണാൻ പോയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരും നിരീക്ഷണത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios