എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം ഖ്യമന്ത്രിയെ ധരിപ്പിച്ചു.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം ഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനിടെ, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി.
