സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്. ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

കണ്ണൂര്‍: കോഴിക്കോട് നിന്നും കണ്ണൂർ വഴി ദില്ലിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏർപ്പാടാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നൽകാത്തതിനാൽ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്.

ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവർക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവർക്ക് 11 മണിക്കും യാത്ര തുടരാൻ സംവിധാനം ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു.