റോഡ് കൈയ്യേറിയും യാത്രക്ക് തടസ്സമുണ്ടാക്കുന്ന വിധവും കച്ചവടം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍

കോഴിക്കോട്: റോഡ് കൈയ്യേറിയും യാത്രക്ക് തടസ്സമുണ്ടാക്കുന്ന വിധവും കച്ചവടം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍. കോഴിക്കോട് കോര്‍പറേഷനും ട്രാഫിക് പൊലീസും സംയുക്തമായാണ് കഴിഞ്ഞ ദിവസം നടപടിയുമായി രംഗത്തിറങ്ങിയത്. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം കച്ചവടം നടത്തിയ 25 തട്ടുകടകള്‍ പിടിച്ചെടുക്കുകയും ഇവ ലോറിയില്‍ കയറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. ഉടമകള്‍ക്കെതിരേ പിഴ ചുമത്തുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

വഴി തടസ്സപ്പെടുത്തിയുള്ള ഇത്തരം കച്ചവടങ്ങള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി എത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസ് ഒരാഴ്ച മുന്‍പ് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ആരും മാറ്റാന്‍ തയ്യാറായില്ല. പഴം, പച്ചക്കറികള്‍ തുടങ്ങിയവ വില്‍പന നടത്തുന്നവയാണ് ഇതില്‍ ഏറെയും. കഴിഞ്ഞ ദിവസങ്ങളില്‍ പൊക്കുന്ന്, പൊറ്റമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തട്ടുകടകള്‍ നീക്കിയിരുന്നു. മൂന്ന് മാസം കൊണ്ട് അനധികൃത കച്ചവടങ്ങള്‍ പൂര്‍ണമായി മാറ്റാനാണ് തീരുമാനമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

YouTube video player