'മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ എന്നെ കിട്ടില്ല'പൂക്കോയ തങ്ങളുടെ നിലപാട് ഓര്‍മിപ്പിച്ച് കെപിഎ മജീദ്
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്‍റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ

മലപ്പുറം: ലീഗും സിപിഎമ്മും അടുക്കുന്നുവെന്ന നിരീക്ഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിലപാട് വ്യക്തമാക്കി കെപിഎ മജീദ് എംഎല്‍എ രംഗത്ത്.പാണക്കാട് പിഎംസ്എ പൂക്കോയ തങ്ങൾ 1974ൽ എടുത്ത നിലപാട് ഓർമിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്‍റെ ശക്തിയാണ്.അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.മുസ്‌ലീം ലീഗിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.
കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെ ചൊല്ലി മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷം. ഇടി മുഹമ്മദ് ബഷീറിന് പിന്നാലെ എം.കെ മുനീറും അതൃപ്തി പരസ്യമാക്കി. പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗെന്ന് മുനീര്‍ പറഞ്ഞു. അബ്ദുള്‍ ഹമീദ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് ഏറ്റെടുത്തതെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ മറുപടി
'എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നു'; വിമര്‍ശിച്ച് രമേശ് ചെന്നിത്തല
'പിണറായി വിജയന്‍റെ ആലയില്‍ കെട്ടാനുള്ള പശുവല്ല ലീഗ്'; തുറന്നടിച്ച് എം.കെ. മുനീര്‍