തിരുവനന്തപുരം: മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികൾക്ക് കൂടുതൽ സീറ്റ് ചോദിക്കാൻ അർഹതയുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. താൻ മത്സരിക്കുകയാണെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും.

രണ്ട് സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകാൻ പ്രയാസമാണ്. കേസ് നേരിടുന്ന മൂന്ന് എംഎൽഎമാർ മത്സരിക്കണോ എന്നത് പാർട്ടി ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കുകയുള്ളു. കൃസ്ത്യൻ വിഭാഗത്തിന്റെ ആശങ്കയകറ്റാൻ ലീഗ് ശ്രമിച്ചുവരികയാണെന്നും കെപിഎ മജീദ് കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.