മുഈൻ അലിയുടെ നടപടി തെറ്റായെന്ന് എല്ലാവരും യോഗത്തിൽ ഒരുപോലെ അഭിപ്രായപ്പെട്ടെന്നും കെപിഎ മജീദ് പറഞ്ഞു.
കോഴിക്കോട്: ലീഗിനെ താറടിക്കാന്‍ ശ്രമമെന്ന് കെപിഎ മജീദ്. ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പലതും തെറ്റാണ്. റാഫി പുതിയകടവ് നടത്തിയത് അംഗീകരിക്കാനാകാത്ത തെറ്റാണ്. മുഈൻ അലിയുടെ നടപടി തെറ്റായെന്ന് എല്ലാവരും യോഗത്തിൽ ഒരുപോലെ അഭിപ്രായപ്പെട്ടെന്നും കെപിഎ മജീദ് പറഞ്ഞു. എന്നാല്‍ മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി തള്ളുകയായിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുത്തു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്.
അതേസമയം നിലവിലെ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ പാര്‍ട്ടി നടപ്പാക്കും. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ ഗൌരവമായി പരിശോധിക്കപ്പെടും. പാര്‍ട്ടി വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ ആധിപത്യത്തിലല്ല പാർട്ടിയെന്ന് ഇന്നലത്തെ യോഗതീരുമാനം തെളിയിച്ചതായും മുനീർ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
