Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കെപിസിസി

കൊവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുല്ലപ്പള്ളി.

kpcc demands closure of liquor shops covid19 virus
Author
Thiruvananthapuram, First Published Mar 12, 2020, 4:41 PM IST

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകും. ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികൾ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വിദേശത്ത് നിന്ന് വരുന്നവരെ വിമാനത്താവളത്തിൽ വച്ച് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞെങ്കിൽ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. വിമനത്താവളത്തിലെ പരിശോധനയില്‍ വീഴ്ച പറ്റി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്നത് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കും. അത് ഭീതി കൂട്ടും. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നടപടി വേണം.കോറോണ സർവ്വകക്ഷി യോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിർത്തിവെക്കണം. സർക്കാരിന്റെ നടപടി വരുമാനത്തിന് വേണ്ടിയാണ്. പ്രളയ ഫണ്ട് സിപിഎമ്മിന് കറവപശുവാണ്. ഇതില്‍ അന്വേഷണം നടത്തണം. ലൈഫ് മിഷൻ വീട് കിട്ടാത്തവരെ പങ്കെടുപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios