ഇന്ന് വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം. കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക. ഇന്ന് വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ - സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെ പി സി സി ഒരുക്കിയിരിക്കുന്നത്.

ഉമ്മൻചാണ്ടി അനുസ്മരണം: പിണറായി പങ്കെടുത്താൽ ചെയ്ത സകല വേട്ടയാടലുകൾക്കുള്ള കുറ്റസമ്മതമായായിരിക്കും: സരിൻ

ഉമ്മന്‍ചാണ്ടി അനുസ്മരണം സംബന്ധിച്ച കെപിസിസിയുടെ അറിയിപ്പ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണം കെ പി സി സിയുടെ നേതൃത്വത്തിൽ ജൂലൈ 24 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം 4 ന് സംഘടിപ്പിക്കുമെന്ന് കെ പി സി സി സംഘടന ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കോൺഗ്രസിന്റെ സമുന്നത നേതാക്കൾ , വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ , മന്ത്രിമാർ , ജനപ്രതിനിധികൾ , മതമേലധ്യക്ഷന്മാർ , സാമുദായിക സംഘടനാ നേതാക്കൾ , കലാ - സാംസ്‌കാരിക -ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കോൺഗ്രസ് നേതൃത്വത്തിൻ്റെ കൂട്ടായ തീരുമാന പ്രകാരമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം