കെഎസ്‍യു പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കത്തയച്ച് പ്രതിഷേധം അറിയിക്കേണ്ട സാഹചര്യം കെപിസിസി അധ്യക്ഷനുണ്ടായി. ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചു.
തിരുവനന്തപുരം: പോഷക സംഘടനകളുടെ പുനഃസംഘടനയിൽ കെപിസിസിയെ നോക്കുകുത്തിയാക്കുന്നതില്‍
രാഷ്ട്രീയകാര്യ സമിതിക്ക് അമര്‍ഷം. കേന്ദ്രതലത്തില്‍ ആരാണ് തീരുമാനം എടുക്കുന്നതെന്ന് പരിശോധിക്കണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎസ്‍യു, മഹിളാകോണ്‍ഗ്രസ് പുനഃസംഘടനകളിലുള്ള അതൃപ്തി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ യോഗത്തെ അറിയിച്ചു
കെപിസിസി പ്രസിഡന്‍റിനെ പോലും അറിയിക്കാതെ പുനസംഘടന പട്ടികയില്‍ വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ പൊതുവില്‍ പങ്കുവച്ചത്. കെഎസ്‍യു ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കത്തയച്ച് പ്രതിഷേധം അറിയിക്കേണ്ട സാഹചര്യം കെപിസിസി അധ്യക്ഷനുണ്ടായി. ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചു. കെസി വേണുഗോപാലിനെ പരോക്ഷമായി ലക്ഷ്യംവച്ചുള്ള അഭിപ്രായങ്ങളോട് എ ഗ്രൂപ്പ് നേതാക്കളും പിന്തുണച്ചു.
കെഎസ്‍യുവിന്‍റെയും മഹിളാകോണ്‍ഗ്രസിന്‍റെയും പുനഃസംഘടന മരവിപ്പിക്കമമെന്ന അഭിപ്രായം പോലും രാഷ്ട്രീയകാര്യസമിതിയില്‍ ചില നേതാക്കള്‍ ഉയര്‍ത്തി. രണ്ടിലും കേന്ദ്രനേതൃത്വത്തിന് താന്‍ പരാതി അയച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മറുപടി നല്‍കി. പാര്‍ട്ടി പുനസംഘടനയില്‍ ഇതാവര്‍ത്തിക്കരുതെന്ന പൊതുഅഭിപ്രായവും രാഷ്ട്രീയകാര്യ സമിതിയിലുണ്ടായി.
മെയ് 9,10 തീയതികളില്‍ നടക്കുന്ന രണ്ടാം ചിന്തന്‍ ശിബിരം മതസാമുദായിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനുള്ള ആലോചനകള്‍ക്ക് മുന്‍തൂക്കം നല്‍കും. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചർച്ചകളുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രാദേശിക തലങ്ങളില്‍ തന്നെ ഇതിന് മുന്‍കൈയെടുത്ത് പോകണമെന്നും സംസ്ഥാനതലം വരെ കൃത്യമായ സമിതികളുണ്ടാവണമെന്നും നിര്‍ദേശം ഉയര്‍ന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയും, ആർഎസ് എസും നടത്തിയ സംഘർഷങ്ങൾ ജനങ്ങളിൽ എത്തിക്കും. മുഴുവൻ നഗരങ്ങളിലും ബിജെപിയും സംഘപരിവാറും നടത്തിയ കൂട്ടക്കൊലയും ആക്രമണങ്ങളും ചിത്രസഹിതം പ്രദർശിപ്പിക്കും. ഇതിനായി സ്പെഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
Read More : മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ, യുവാക്കളുമായി സംവദിക്കാൻ കൊച്ചിയിൽ രാഹുലെത്തും
