നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്
തൃശൂര്‍: തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. സഹഭാരവാഹികളായ എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർക്കൊപ്പമാണ് എത്തിയത്.
ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ഇനി നേരെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസപ് പറഞ്ഞു.
നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എംപി സണ്ണി ജോസഫ് എംഎൽഎയ്ക്ക് ചുമതല കൈമാറും. വർക്കിംഗ് പ്രസിഡന്‍റുമാരായി പി.സി വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി അനിൽകുമാർ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.


