പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സുധാകരൻ പ്രവർത്തകരെ ശാസിക്കുകയായിരുന്നു. 

കോട്ടയം: കോൺ​ഗ്രസ് പരിപാടിക്കിടെ ഇറങ്ങിപ്പോവുന്ന പ്രവർത്തകരോട് കുറച്ചു നേരമെങ്കിലും സദസ്സിലിരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോട്ടയത്തെ പ്രവർത്തക കൺവൻഷനിലാണ് സുധാകരന്റെ പരാമർശം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സുധാകരൻ പ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. നേരത്തെ, സുധാകരൻ പ്രവർത്തകരെ ശാസിച്ചത് വാർത്തയായിരുന്നു.

കോട്ടയത്തെ പരിപാടിയിലാണ് സുധാകരന്റെ പരാമർശങ്ങളുണ്ടായത്. വിഡി സതീശന്റെ പ്രസം​ഗം കഴിഞ്ഞയുടനെ പ്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെ സുധാകരൻ പ്രതികരണവുമായി രം​ഗത്തെത്തുകയായിരുന്നു. ഞങ്ങൾ ഇത്രയും ദൂരത്തുനിന്ന് വന്നതല്ലേ, ഞങ്ങൾ ഇവിടെ ഇരിക്കുന്നതെങ്കിലും കണക്കാക്കി നിങ്ങൾ ഇവിടെ ഇരിക്കണമെന്ന് സുധാകരൻ പറഞ്ഞു. മൂന്നുമണിക്കൂർ പോലും നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ലെങ്കിൽ ഇതിൽ അർത്ഥമില്ലെന്നും ആളുകൾ ഇറങ്ങിപ്പോകുന്നത് കണ്ടതോടെ സുധാകരൻ പ്രതികരിക്കുകയായിരുന്നു.

കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം: വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

https://www.youtube.com/watch?v=Ko18SgceYX8