Asianet News MalayalamAsianet News Malayalam

'ഷൗക്കത്തിന്റേത് അച്ചടക്കലംഘനം തന്നെ'; കെപിസിസി കടുപ്പിക്കുന്നു, വീണ്ടും നോട്ടീസ് നൽകും

ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നും വ്യക്തമാക്കിയാണ് കെപിസിസിയുടെ നോട്ടീസ്. അതേസമയം, മറുപടിയിൽ അച്ചടക്ക സമിതി ചേർന്നാകും തീരുമാനമെടുക്കുക. ആര്യാടൻ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകും. 

KPCC will issue another notice to aryadan shoukath at the Palestine Solidarity Rally fvv
Author
First Published Nov 4, 2023, 5:19 PM IST

തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാ‍ർഢ്യറാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനം കടുപ്പിച്ച് കെപിസിസി. ആര്യാടൻ ഷൗക്കത്ത് നടത്തിയത് പരസ്യ വെല്ലുവിളിയാണെന്ന് കെപിസിസി നേതൃത്വം പറയുന്നു. വിശദീകരണം തൃപ്തികരമല്ല. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നുമാണ് കെപിസിസി നിലപാട്. അതേസമയം, ഷൗക്കത്ത് നൽകിയ മറുപടിയിൽ അച്ചടക്ക സമിതി ചേർന്നാകും തീരുമാനമെടുക്കുക. ആര്യാടൻ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകും. 

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്. എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു. കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടൻ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

'പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ, ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്ത്'?ആര്യാടൻ ഷൗക്കത്ത് 

കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പരിപാടിക്കിടെ പ്രതികരിച്ചു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കൾ പിൻമാറിയെങ്കിലും സാമുദായിക നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ് വിയും പരിപാടിക്ക് എത്തിയിരുന്നു. 

കെപിസിസി ഭീഷണിയേറ്റു; മലപ്പുറത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് നേതാക്കൾ പിന്മാറി

https://www.youtube.com/watch?v=Ko18SgceYX8


 

Follow Us:
Download App:
  • android
  • ios