Asianet News MalayalamAsianet News Malayalam

വൈദ്യുതി വിതരണത്തിൽ കേരളത്തിലെ ഒറ്റയാൻ, എന്നിട്ടും 1822 കോടി നഷ്ടം; കെഎസ്ഇബിക്ക് ഷോക്കടിച്ചോ? സംഭവിച്ചതെന്ത്?

കണക്കു പ്രകാരം സമീപ വർഷങ്ങളിലുണ്ടായ വലിയ നഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞ വർഷമുണ്ടായത്. 1822 കോടിയുടെ  നഷ്ടം. അതായത് നഷ്ടം കുതിച്ചു കയറിയതായാണ് ബാലൻസ് ഷീറ്റ്.  തൊട്ടു മുൻ വർഷം 269 കോടി, 2018-19ൽ 290 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം

kseb annual report says 1822 crore loss
Author
Thiruvananthapuram, First Published Aug 6, 2022, 7:36 PM IST

കെ.എസ്.ഇ.ബി കമ്പനിയായതിന് ശേഷം ആദ്യമായി പ്രവർത്തന ലാഭം നേടിയെന്ന വിവരം വാർത്താ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. ഏകദേശം 1400 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ടായെന്നാണ് കണക്ക്. പ്രവർത്തന ലാഭം ഉണ്ടായിട്ടും വൈദ്യുതിച്ചാർജ് കൂടിയല്ലോ എന്ന വൈരുധ്യത്തോട് ജനം ഇതുവരെ പൊരുത്തപ്പെട്ടിട്ടുമില്ല. വരവ് ചെലവ് കണക്ക് കഴിഞ്ഞാൽ ബാലൻസ് ഷീറ്റിൽ സത്യത്തിൽ കെ.എസ്.ഇ.ബിയുടെ സ്ഥിതിയെന്താണ്? കമ്പനിയായതിന് ശേഷം മെച്ചമുണ്ടായോ?  ഇവയ്ക്കുള്ള ഉത്തരമാണ് കെ.എസ്.ഇ.ബിയുടെ 2021ലെ പ്രവർത്തന റിപ്പോർട്ട്.

കെ.എസ്.ഇ.ബി ലാഭത്തിലോ?

കണക്കു പ്രകാരം സമീപ വർഷങ്ങളിലുണ്ടായ വലിയ നഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞ വർഷമുണ്ടായത്. 1822 കോടിയുടെ  നഷ്ടം. അതായത് നഷ്ടം കുതിച്ചു കയറിയതായാണ് ബാലൻസ് ഷീറ്റ്. തൊട്ടു മുൻ വർഷം 269 കോടി, 2018-19ൽ 290 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം. കെ.എസ്.ഇ.ബി കമ്പനിയായ വർഷം അതായത് 2014-15ൽ നഷ്ടം 1272 കോടിയായിരുന്നു. വൈദ്യുതി വാങ്ങി ഉപയോഗിക്കാത്ത മനുഷ്യരില്ലെന്നിരിക്കെ, വൈദ്യുതി വിതരണത്തിലെ കേരളത്തിലെ ഒറ്റയാനായ കെ.എസ്.ഇ.ബി നിരന്തരം നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിലെ ചർച്ചകൾക്ക് സ്ഥാപനത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. ഇനിയാണ് EMPLOYEE COST എന്ന ഭാഗം പരിശോധിക്കേണ്ടത്. 

യൂണിയനുകള്‍ക്ക് വഴങ്ങി കെഎസ്ഇബി ചെയര്‍മാന്‍; സുരക്ഷ വെട്ടിച്ചുരുക്കുന്നു, പുതിയ കാറുകളും ഒഴിവാക്കി

ഇത്രയും തുക തൊഴിലാളികൾക്കോ?

ജീവനക്കാർക്ക് നൽകേണ്ടി വന്നത് എന്നയിനത്തിൽ കെ.എസ്.ഇ.ബി കണക്കിൽ കാണിച്ചിരിക്കുന്ന തുക ഞെട്ടിക്കുന്നതാണ്.  2021ൽ 5639 കോടി രൂപയാണ് ശമ്പളമടക്കമുള്ള ചെലവ് കാണിച്ചിരിക്കുന്നത്.  ബോർഡിൽ  ഉയർന്ന തസ്തികകളിൽ കൂറ്റൻ ശമ്പളത്തോടെ പ്രമോഷനുകൾ വാങ്ങിയെടുത്തതും ശമ്പള പരിഷ്കരണവും ബന്ധപ്പെട്ട വിവാദവും ആരും മറന്നു കാണാനിടയില്ല.  ജീവനക്കാർക്കുള്ള ചെലവിന്റെ കാര്യത്തിൽ  തൊട്ടു മുൻ വർഷത്തെ 3508 കോടിയിൽ നിന്നാണ് ഈ കുതിച്ചു ചാട്ടം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതായത് 2131 കോടിയുടെ അധികച്ചെലവ് ഒറ്റയടിക്ക് എങ്ങനെ ബോർഡിന് മേൽ വന്നു? 

മഴക്കെടുതി:കെ എസ് ഇ ബിക്ക് 7.43 കോടി രൂപയുടെ നഷ്ടം, നിരവധി പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും തകര്‍ന്നു

ശമ്പളത്തിന്റെ ഭാരം പൊതുജനത്തിന്?

സ്വാഭാവികമായും നിയമനങ്ങളിലേക്കാണ് നമ്മുടെ നോട്ടം പോവുക. എന്നാൽ  പി.എസ്.സി വഴി 403 പേർക്കാണ്  ഈ കാലയളവിൽ കെ.എസ്.ഇ.ബി പുതുതായി നിയമനം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഉയർന്ന തസ്തികകളിൽ  പ്രമോഷൻ നൽകിയത് 3156  പേർക്ക്.  ഫെബ്രുവരിയിലാണ് കെ.എസ്.ഇ.ബിയിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയത്.  പുതുക്കിയ തുക കൊടുത്തു തുടങ്ങിയത് ഏപ്രിൽ മുതൽ റിപ്പോർട്ട് മാർച്ചിൽ തയാറാക്കിയത്.  അതിനാൽ ഇപ്പോൾ കണക്കിൽ കാണിച്ചിരിക്കുന്ന തുക 'മുൻകൂട്ടിക്കണ്ട്' ചേർത്തതാണെന്നാണ് ഒരു വിശദീകരണം. അധികച്ചെലവായി വന്ന 2131 കോടിയിൽ 1900 കോടി രൂപയും പെൻഷൻ ഫണ്ടിലേക്കുള്ള കുടിശിക നീക്കിവെച്ചതാണെന്നാണ് ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. ശമ്പളച്ചെലവ് യഥാർത്ഥത്തിൽ 540 കോടിയിൽ താഴെയാണെന്നാണ് ജീവനക്കാരുടെ പക്ഷം.  എങ്കിൽപ്പോലും ശമ്പളച്ചെലവ് മുൻ വർഷങ്ങളിലേതിന്റെ ഇരട്ടിയാണ്. ശ്രദ്ധേയമായ കാര്യം ഇതൊന്നുമല്ല.  ഇത്തവണത്തെ ചാർജ്ജ് വർധനവിൽ ശമ്പള പരിഷ്കരണത്തിന്റെ തുക അംഗീകരിച്ചിട്ടില്ല എന്നാണ് റെഗുലേറ്ററി കമ്മിഷൻ പറയുന്നത്.  അങ്ങനെയെങ്കിൽ യഥാർത്ഥ അടി വരാനിരിക്കുന്നതേടുള്ളൂ.

2 കാര്യത്തിൽ ശിബിരത്തിൽ വലിയ ചർച്ച, ഒടുവിൽ വഴി! പിന്നാലെ എഴുത്തച്ഛനും ഗുരുദേവനും വേണ്ടി ബിജെപി; ലക്ഷ്യമെന്ത്?

ചില ലോക്ക്ഡൗൺ കണക്കുകൾ

കൊവിഡ് ലോക്ക്ഡൗണിൽ ഉപഭോക്താക്കൾക്ക് വൻതുക ബില്ലു വന്നെന്ന പേരിൽ വൻ വിവാദമാണുണ്ടായത്.  ലോക്ഡൗണിൽ ഉപഭോഗം കൂടിയെന്നതായിരുന്നു സർക്കാർ ഇതിനെ ന്യായീകരിച്ചത്.ഗാർഹിക ഉപഭോക്താക്കളുടെ ഉപഭോഗം ഈ കാലയളവിൽ കൂടിയെന്നത് ശരിയാണ്. എന്നാൽ മൊത്തം കണക്കിൽ ലോക്ക്ഡൗണിൽ വൈദ്യുതി ഉപഭോഗം കുറയുകയാണ് ചെയ്തത്.  ആദ്യ 4 മാസം 12 മുതൽ 16 ശതമാനം വരെ കുറവാണ് ഉപഭോഗത്തിൽ ഉണ്ടായത്. വർഷത്തിലെ മൊത്തം കണക്കിൽ 2.17 ശതമാനം കുറവ്.  വ്യവസായ ഉപഭോക്താക്കളുടെ കാര്യത്തിലാണ് ഈ കുറവ്.

എന്തായാലും ചെലവ് കുറച്ച്, നഷ്ടം കുറച്ചു കൊണ്ടുവരാനാണ് ബോർഡ് ആഞ്ഞ് ശ്രമിക്കുന്നത്. പുതിയ താരിഫുകൾ ഒന്നിച്ച് പ്രഖ്യാപിക്കുന്നതിന് പകരം ഒരു വർഷത്തേയ്ക്കുള്ള താരിഫ് വർധനവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.   അപ്പോൾ അടുത്ത വർഷമെന്താകും സ്ഥിതി. കാത്തിരുന്നു കാണണം. 

Follow Us:
Download App:
  • android
  • ios