Asianet News MalayalamAsianet News Malayalam

മഴക്കെടുതി:കെ എസ് ഇ ബിക്ക് 7.43 കോടി രൂപയുടെ നഷ്ടം, നിരവധി പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും തകര്‍ന്നു

1062 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപെട്ടു.ഹൈ ടെൻഷൻ  ലൈനുകളിൽ 124 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു

Heavy rain, kseb suffers 7.43 crore loss
Author
Thiruvananthapuram, First Published Aug 3, 2022, 5:05 PM IST

തിരുവനന്തപുരം: ജൂലൈ 31 മുതൽ അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് വ്യാപകമായ നാശനഷ്ടങ്ങൾ  ഉണ്ടായി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1062 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപെട്ടു. 2,04,488ൽ അധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. 13 വിതരണ  ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഹൈ ടെൻഷൻ  ലൈനുകളിൽ 124 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 115 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 2820സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം  വിതരണ ശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ മാത്രം ഏകദേശം 7.43 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു.

വൈദ്യുതി വിതരണം പൂർണമായി തടസ്സപെട്ട 1062 ട്രാൻസ്ഫോർമറുകളിൽ 387എണ്ണം കണ്ണൂർ ജില്ലയിലും  100 എണ്ണം  കാസർഗോഡ് ജില്ലയിലും, 20 എണ്ണം ഇടുക്കി ജില്ലയിലും, 124 എണ്ണം എറണാകുളം  ജില്ലയിലും, 121 എണ്ണം തൃശൂർ ജില്ലയിലും 34 എണ്ണം കോഴിക്കോട് ജില്ലയിലും, 82 എണ്ണം മലപ്പുറം  ജില്ലയിലും,13എണ്ണം തിരുവനന്തപുരം ജില്ലയിലും, 114 എണ്ണം കോട്ടയം ജില്ലയിലും, 27 എണ്ണം ആലപ്പുഴ ജില്ലയിലും, 20എണ്ണം പത്തനംതിട്ട ജില്ലയിലും 11 എണ്ണം കൊല്ലം ജില്ലയിലും 9 എണ്ണം പാലക്കാട് ജില്ലയിലും ആണ്. 

നാശ നഷ്ടം (ജില്ല തിരിച്ച്) 
എറണാകുളം (73.62 ലക്ഷം രൂപ), തിരുവനന്തപുരം (112.63ലക്ഷംരൂപ), പത്തനംതിട്ട (48.65 ലക്ഷം രൂപ ), കൊല്ലം  (22.91  ലക്ഷംരൂപ ), തൃശൂർ ( 59.33ലക്ഷം രൂപ ), കോട്ടയം (109.86ലക്ഷം രൂപ), കോഴിക്കോട് (50 ലക്ഷം  രൂപ),   കണ്ണൂർ  (63.35 ലക്ഷം  രൂപ), കാസർഗോഡ് (58.79 ലക്ഷം  രൂപ ), മലപ്പുറം (64.34 ലക്ഷം  രൂപ)

Latest Videos
Follow Us:
Download App:
  • android
  • ios