തിരുവനന്തപുരം: അമിത വൈദ്യുതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ ഇന്ന്. തിരുവനന്തപുരം പട്ടം വൈദ്യുതിഭവന് മുന്നില്‍ രാവിലെ 10ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍കാലത്ത് കെഎസ്ഇബി ബില്ലില്‍ വലിയ വര്‍ധനവുണ്ടായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.