Asianet News MalayalamAsianet News Malayalam

ശാന്തിവനത്തില്‍ കെഎസ്ഇബി വൈദ്യുത ടവർ നിർമ്മാണം തുടരുന്നു

ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി വൈദ്യുത മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

kseb continues electric tower work at santhivanam
Author
Kochi, First Published May 11, 2019, 7:45 AM IST

കൊച്ചി: വടക്കൻ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം കെ എസ് ഇ ബി തുടരുന്നു. ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി വൈദ്യുത മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുമ്പോഴും ടവറിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ടവറിന്റെ അടിത്തറയുടെ പണികൾ പൂർണമായും പൂർത്തിയാക്കി. കോൺക്രീറ്റ് അടക്കമുള്ള പണികൾ അവസാന ഘട്ടത്തിലാണ്. മെറ്റൽ തൂണുകളും സ്ഥാപിച്ചു തുടങ്ങി. രണ്ട് ദിവസം കൊണ്ടാണ് ഇത്രേയും പണികൾ കെഎസ്ഇബി പൂർത്തിയാക്കിയത്.

നിർമ്മാണം നിർത്തണമെന്നാവശ്യപ്പെട്ട് സമര സമിതി വൈദ്യുത മന്ത്രി എംഎം മണിയെ സമീപിച്ചെങ്കിലും പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ കഴിയില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് ഭൂ ഉടമ മീന മേനോൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതും കോടതി മാറ്റി വെച്ചു. എന്നാൽ സമരം ശക്തിപ്പെടുത്താനാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios