കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.

പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയ്തതെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.

കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു: മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്