കൊച്ചി: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഡ്രൈവർ തിരുവനന്തപുരം പഴയോട് സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്. അപകടത്തില്‍ 24 പേർക്ക് പരിക്കേറ്റു. കണ്ടക്ടർ സുരേഷ് ഉൾപ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡിലക്സ് ബസ് പുലർച്ചെ നാല് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. മീഡിനിൽ ഇടിച്ച് കയറിയതിനുശേഷമാണ് മരത്തിൽ ഇടിച്ചത്.