രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് അപകടം നടന്നത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും സിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എതിർ ദിശയിൽ സഞ്ചരിച്ച ബസുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ബസുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
